About Cabnet

Cabnet Channel a division of Cabinet communications (P) Ltd., subsidary company of M/s DEN Networks with its headquarters at ponkunnam has in a decade  become the modt effective local channels in the districts of Kottayam and Pathanamthitta. It is the one and only Digital Local Channel in Kerala. We have 7 news bullatins and 28 other programmes daily. In addition to music and entertainment channel we have 24 hours working Movie Channel. Cabnet is the first and foremost cable channel in the above districts with the respond to the public issues effectively. Impartiality and integrity is our motto. Our news bullatins and special features on burning social issues call attention of the public and concerned authorities.

           


Back to Top
Contact Form Powered By : XYZScripts.com
Web Design BangladeshBangladesh Online Market Web Design MymensinghPremium WordPress ThemesWeb Development

സംഭവങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന്കെ .ആര്‍.അരവിന്ദാക്ഷന്‍

March 21, 2015March 21, 2015
നിയമസഭയില്‍ നടന്ന അനിഷ്ട സംഭവങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിയും, സ്പീക്കറും ഏറ്റെടുക്കണമെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി കെ.ആര്‍.അരവിന്ദാക്ഷന്‍. കെ.എം.മാണിയ്‌ക്കെതിരെ ഇത്രയധികം അഴിമതിയാരോപണങ്ങള്‍ വന്ന സാഹചര്യത്തില്‍ ശനിയാഴ്ച നടക്കുന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ മാണി മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത കാട്ടണമെന്നും കെ.ആര്‍.അരവിന്ദാക്ഷന്‍ പറഞ്ഞു. നിയമസഭയില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ ബോധപൂര്‍വ്വം സൃഷ്ടിച്ചതാണ്. യു.ഡി.എഫ് സര്‍ക്കാരില്‍ ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്നത് മുസ്ലീംലീഗാണെന്നും കെ.ആര്‍.അരവിന്ദാക്ഷന്‍ ആരോപിച്ചു.

ഗവര്‍ണ്ണര്‍ ധൈര്യം കാട്ടണമെന്ന് ഉഴവൂര്‍ വിജയന്‍

March 21, 2015
നിയമവിരുദ്ധ ബജറ്റ് റദ്ദു ചെയ്യുന്നതിനും, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ നടപടി സ്വീകരിക്കുന്നതിനും ഗവര്‍ണ്ണര്‍ ധൈര്യം കാട്ടണമെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍. നിയമസഭ ചേരാതെ തന്നെ സ്പീക്കര്‍ കൈ കാണിച്ചു എന്നവകാശപ്പെട്ട് നടത്തിയ നാടകമാണ് ബജറ്റ് അവതരണമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിയിലൂടെ കൂടുതല്‍ പണം സമ്പാദിച്ച മാണിയ്ക്ക് മണിരത്‌നം അവാര്‍ഡ് നല്കണമെന്നും ഉഴവൂര്‍ വിജയന്‍ കോട്ടയത്ത് പരിഹസിച്ചു.

തച്ചരിക്കല്‍ പടയണി

March 20, 2015March 20, 2015
പ്രസിദ്ധമായ തച്ചരിക്കല്‍ പടയണിയ്ക്ക് ചൂട്ടുവച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പടയണി കേന്ദ്രമായി പ്രഖ്യാപിച്ച സംസ്ഥാനത്തെ ഏക പടയണി കേന്ദ്രമാണ് തച്ചരിക്കല്‍.